Site icon Newskerala

നവംബർ 30 മുതൽ സേവനം നിലയ്ക്കും; ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് എസ്‌ബി‌ഐ മുന്നറിയിപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എം-കാഷ് സേവനം നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിംഗിലും യോനോ പ്ലാറ്റ്‌ഫോമിലും ലഭ്യമാകില്ലെന്ന് അറിയിച്ചു. സേവനം നിര്ത്തലാക്കുന്നതോടെ, ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുകയോ എം-കാഷ് ലിങ്ക്/ആപ്പ് വഴി ഫണ്ട് ക്ലെയിം ചെയ്യുകയോ ചെയ്യുന്ന സംവിധാനം ഇനി ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയില്ല.

ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ, മൂന്നാം കക്ഷി ഗുണഭോക്താക്കൾക്ക് പണം കൈമാറുന്നതിനായി യുപിഐ, IMPS, NEFT, RTGS പോലുള്ള കൂടുതൽ സുരക്ഷിതവും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങളിലേക്ക് മാറാൻ ഉപഭോക്താക്കളോട് SBI അഭ്യർത്ഥിച്ചു.

എം-കാഷ് മുമ്പ് എങ്ങനെ ഉപയോഗിക്കാമായിരിന്നു?
ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് SBI M-Cash ആപ്പ് ഡൗൺലോഡ് ചെയ്ത് ഒരു MPIN സജ്ജീകരിച്ചാൽ ലോഗിൻ ചെയ്യാം.
OnlineSBI അല്ലെങ്കിൽ State Bank Anywhere വഴി അയച്ച പണം ഗുണഭോക്താക്കൾക്ക് എം-കാഷ് ആപ്പ് വഴിയായി ക്ലെയിം ചെയ്യാൻ കഴിയുന്ന സംവിധാനമായിരുന്നു ഇത്.
ഇന്റർനെറ്റ് ബാങ്കിംഗ് ഉള്ള SBI ഉപഭോക്താക്കൾക്ക് ഗുണഭോക്താവിനെ രജിസ്റ്റർ ചെയ്യാതെ തന്നെ, സ്വീകരിക്കുന്ന വ്യക്തിയുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി ഉപയോഗിച്ച് പണം അയയ്ക്കാൻ എം-കാഷ് അനുവദിച്ചിരുന്നു.
ഏതൊരു ബാങ്കിലും അക്കൗണ്ട് ഉള്ള ആളുകൾക്കും, ലഭിക്കുന്ന സുരക്ഷിത ലിങ്കും 8 അക്ക പാസ്‌കോഡും ഉപയോഗിച്ച് പണം ക്ലെയിം ചെയ്യാൻ സാധ്യമായിരുന്നു. SMS അല്ലെങ്കിൽ ഇമെയിൽ വഴി ഈ ലിങ്കുകൾ ലഭിച്ചിരുന്നു.

Exit mobile version