
ഉപയോഗശേഷം വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ എപ്പോഴും പരിസ്ഥിതിക്ക് ഭാരമാണ്. എന്നാല്‍ ഇങ്ങനെ വലിച്ചെറിയുന്ന കുറ്റികളിലൂടെ കോടികള്‍ സമ്പാദിക്കുന്ന ഒരു ഇന്ത്യക്കാരനുണ്ട്. ഡല്‍ഹി സ്വദേശി നമന്‍ ഗുപ്ത. റീസൈക്കിളിങ്ങിലൂടെയാണ് സിഗരറ്റ് കുറ്റികള്‍ മറ്റു വസ്തുക്കളാക്കി മാറ്റുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 27കോടിയോളമാണ് ഇന്ത്യയിലെ സിഗരറ്റ് ഉപഭോക്താക്കളുടെ എണ്ണം. ഇവര്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ പരിസ്ഥിതിക്കും ജനങ്ങള്‍ക്കുമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. എന്നാല്‍ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളില്‍ നിന്ന് കോടികള്‍ സമ്പാദിക്കാമെന്ന് തെളിയിക്കുകയാണ് ഡല്‍ഹി സ്വദേശിയായ നമന്‍ ഗുപ്ത. ഡല്‍ഹിയിലെ തെരുവുകളില്‍ നിന്നും ദിവസേന ശേഖരിക്കുന്ന ഉപയോഗശൂന്യമായ സിഗരറ്റ്കുറ്റികള്‍ റീസൈക്കിള്‍ ചെയ്ത് കളിപ്പാട്ടങ്ങളായും കിടക്കകളായും മാറ്റുകയാണ് പവന്‍റെ കമ്പനിയായ കോഡ് എഫര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്. സിഗരറ്റ് കടലാസില്‍ നിന്ന് പേപ്പര്‍ ഉല്‍പ്പന്നങ്ങളും പുകയിലയില്‍ നിന്ന് കമ്പോസ്റ്റ് പൊടിയും നോയ്‍ഡയിലെ ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്നു. 1,000 കിലോയിലധികം സിഗരറ്റ് കുറ്റികളാണ് കമ്പനി ദിവസേന ശേഖരിക്കുന്നത്.
An Indian factory recycles cigarette stubs into soft toys
