
മാള പൂപ്പത്തിയില്‍ കുളത്തില്‍ വീണ് അമ്മയും മകളും മരിച്ചു. പള്ളിപ്പുറം കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു(37), മകള്‍ ആഗ്ന (11) എന്നിവരാണ് മരിച്ചത്. കുളത്തിൽ വീണ മകളുടെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയപ്പോൾ ആണ് അമ്മ മുങ്ങിയത്. അമ്മ മുങ്ങുന്നത് കണ്ട് മകളും കുളത്തിലേക്ക് ഇറങ്ങുകയായിരുന്നു.
