
‘
അസമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കചർ ജില്ലയിൽ 26 വയസ്സുകാരനാണ് അറസ്റ്റിലായത്. പെൺകുട്ടി തന്റെ കാമുകിയാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ഈ മാസം മൂന്നാം തീയതി പെൺകുട്ടി ദുർഗാപൂജയ്ക്ക് പോയിരുന്നു. പെൺകുട്ടി തിരിച്ചുവരാതായതോടെ പിറ്റേന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്നു വൈകിട്ടോടെ അവശനിലയിൽ പെൺകുട്ടി വീട്ടിലെത്തി. ഇതോടെയാണ് ദാരുണസംഭവം പുറത്തറിഞ്ഞത്.
പെൺകുട്ടിയെ പീഡിപ്പിച്ചശേഷം കഴുത്തിൽ മുറിവുണ്ടാക്കി ബാഗിൽ പൊതിഞ്ഞുകെട്ടി യുവാവ് കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടി എങ്ങനെയൊക്കെയോ അവിടെനിന്നും രക്ഷപ്പെട്ട് വീട്ടിൽ എത്തി. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ഉടനെ സിൽചർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുർഗാപൂജയ്ക്ക് മറ്റാരുടെയോ കൂടെ പോയതിൽ പ്രകോപിതനായാണ് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
