പിഴ വളരെ തുച്ഛം; തുടര്‍ പരിശോധനയും ഇല്ല; മുതലാക്കി ടൂറിസ്റ്റ് ബസുകൾ

നിയമത്തിലെ പഴുതുകളും മോട്ടോര്‍വാഹനവകുപ്പിന്റെ പരിമിതികളും അനാസ്ഥയുമാണ് നടപടി നേരിട്ട ബസുകള്‍പോലും ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് പായാന്‍ കാരണം. തുച്ഛമായ പിഴത്തുകയും തുടര്‍ പരിശോധനയില്ലാത്തതും നിയമംലംഘിക്കാന്‍ പ്രേരണയാണ്. 250 രൂപയാണ് സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ ഒാടിയാല്‍ ഈടാക്കാവുന്ന പിഴ. തുഛമായ തുകയടച്ച് പലരും രക്ഷപെടും. പുതിയ ബി.എസ് സ്റ്റേജ് ബസുകളില്‍ നിര്‍മാണസമയത്ത് തന്നെ ഘടിപ്പിച്ച സ്പീഡ് ഗവര്‍ണറാണുള്ളത്. ഇതില്‍ സ്പീഡ് എത്രയായാണ് പരിമിതപ്പെടുത്തിയതെന്ന് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം മോട്ടോര്‍ വാഹനവകുപ്പിനില്ല. അതറിയണമെങ്കില്‍ ഒാടിച്ചുനോക്കണം.

കണ്ണുതുളയ്ക്കുന്ന ലൈറ്റുകള്‍ ഘടിപ്പിച്ചാലും 250 രൂപ അടച്ച് പരിഹരിക്കാം. ഉദ്യോഗസ്ഥരുടെ കണ്ണില്‍ പൊടിയിടാന്‍ അഴിച്ചുമാറ്റുന്ന ഇവ, തൊട്ടടുത്ത ദിവസം വീണ്ടും ഘടിപ്പിച്ച് ചീറിപ്പായും. ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തുന്ന വാഹനങ്ങള്‍ പോലും കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് സ്ഥലമില്ല. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതുകൊണ്ട് കസ്റ്റഡിയിലെടുക്കാനും മടിയാണ്. അനധികൃതമായി ഘടിപ്പിക്കുന്ന സാധനങ്ങള്‍ പിടിച്ചെടുത്താല്‍ പലരും ഇതില്‍ നിന്ന് പിന്‍മാറും. പക്ഷെ പിടിച്ചെടുക്കുന്ന സാധനങ്ങള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇനി കടുത്തനടപടിയെടുത്താലോ ഉടനെ വരും ഭീഷണി. പാലക്കാട് ബസിന് പിഴയിട്ടതിന് പിന്നാലെ ഒരു ബസ് ഉടമ ഭീഷണിപ്പെടുത്തി. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങാതെ നിയമം കൂടുതല്‍ കര്‍ക്കശമാക്കുകയാണ് ഏക പോംവഴി.

പിഴ വളരെ തുച്ഛം; തുടര്‍ പരിശോധനയും ഇല്ല; മുതലാക്കി ടൂറിസ്റ്റ് ബസുകൾ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes