
സംസ്ഥാനത്ത് വിദ്യാര്‍ഥികളെ വലവീശി പിടിക്കാന്‍ ലഹരി മാഫിയ. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ലഹരി എത്തുന്നത് മിക്കിമൗസ് മുതല്‍ കിങ്ങ് കോങ്ങ് വരെയുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ലേബല്‍ ഒട്ടിച്ച കവറുമായി. സ്കൂള്‍ പരിസരത്തുള്ള കച്ചവടക്കാരുടെ കയ്യില്‍ ലഹരി എത്തുന്നതു മധുരപ്പലഹാരങ്ങളെന്ന വ്യാജേന. ഇവ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്നു എക്സൈസ് കമ്മിഷണര്‍ ആര്‍.ആനന്ദകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്കൂള്‍ കോളജ് കുട്ടികളെ ലക്ഷ്യം വെയ്ക്കുന്ന ലഹരിമാഫിയയാണ് പുതിയ തന്ത്രങ്ങള്‍ പയറ്റുന്നത്. കുട്ടികള്‍ക്കിഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മിക്കി മൗസ്, കിങ്ങ് കോങ്ങ്, സൂപ്പര്‍മാന്‍ തുടങ്ങി മൊബൈല്‍ ഇമോജികള്‍ വരെയുള്ള ലേബല്‍ ഒട്ടിച്ച കവറുമായാണ് ലഹരി പദാര്‍ഥങ്ങളുടെ കടന്നു വരവ്. ബബിള്‍ ഗമ്മിന്‍റെ രുചിയായിരിക്കും ഇങ്ങനെയെത്തുന്നവയ്ക്ക്.
കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റം വുമ്പോള്‍ സ്കൂളില്‍ നടത്തുന്ന കൗണ്‍സിലിങ്ങുകളിലാണ് ഇവയെകുറിച്ചുള്ള സൂചനകള്‍ കിട്ടുന്നത്. പിന്നീട് പരിശോധിക്കുമ്പോഴാണ് ലഹരിപദാര്‍ഥങ്ങളാണെന്നു തിരിച്ചറിയുന്നത്. സ്കൂള്‍ കോളജ് പരിസരങ്ങളിലെ കച്ചവടക്കാരിലേക്ക് പലപ്പോഴും ഇതെത്തുന്നത് ലഹരിയാണെന്നറിയാതെയാണ്. ഇതിനെ പൂട്ടാനായി പ്രത്യേക ഡ്രൈവ് നടത്താനരുങ്ങുകയാണ് എക്സൈസ്. നഗരത്തിലെ സക്ൂളുകളില്‍ മാത്രമല്ല , ഗ്രാമത്തിലെ സ്കൂളുകളിലും ലഹരിമാഫിയ അതിവേഗം കടന്നു കയറുകയാണ്. അതീവ ജാഗ്രതയാണ് എക്സൈസ് ആവശ്യപ്പെടുന്നത്.
Drug mafia to trap
