
രാജസ്ഥാന്‍ ജയ്പൂരില്‍ നൂറുവയസുകാരിക്കെതിരെ കൊടും ക്രൂരത. പാദസരം മോഷ്ടിക്കാന്‍ വയോധികയുടെ കാല്പാദങ്ങള്‍ വെട്ടിമാറ്റി. കഴുത്തിനും സാരമായ പരുക്കുണ്ട്. വീടിനുസമീപത്തെ ഓടയ്ക്കരികില്‍ കാല്‍പാദങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ ബന്ധുക്കള്‍ കണ്ടത്തിയ വയോധികയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. വയോധിക ചികില്‍സയില്‍ തുടരുകയാണെന്നും അക്രമികള്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുന്നുവെന്നും ജയ്പൂര്‍ എഎസ്പി പി.എസ്.ഗല്‍ത്ത പറഞ്ഞു.
