
.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണം പറഞ്ഞു
നടന്മാരിൽ ഒരാൾ. മെത്തേഡ് ആക്ടിങ്ങിന്റെ വിവിധ ഭാവതലങ്ങൾ ഇന്ത്യൻ സിനിമയിൽ സമ്മാനിച്ച നടൻ. എപ്പോഴും വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ സ്വീകരിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. ഇദ്ദേഹത്തിൻറെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും താല്പര്യം.
മമ്മൂട്ടിയുടെ മകനാണ് പ്രേക്ഷകരുടെ പ്രിയ നടൻ ദുൽഖർ സൽമാൻ. ദുൽഖർ സൽമാന്റെ പത്നിയാണ് അമാൽ. ദമ്പതികൾക്ക് ഒരു മകൾ ആണുള്ളത്. കുഞ്ഞുമറിയം എന്നാണ് മകളുടെ ചെല്ലപ്പേര്. ഇടയ്ക്കൊക്കെ ദുൽഖർ മകളുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഈ വിശേഷങ്ങൾ കാണാറുള്ളത്.
ഇപ്പോൾ ഇതാ തന്റെ കൊച്ചുമകളെ കുറിച്ച് വാചാലൻ ആവുകയാണ് നടൻ മമ്മൂട്ടി. മറിയത്തിന്റെ കുസൃതികളെ കുറിച്ചാണ് മമ്മൂട്ടി പറയുന്നത്. ഇപ്പോൾ അവൾ തന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി എന്ന് താരം പറയുന്നു. പാട്ടും ഡാൻസും ഒക്കെയാണ് അവൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ. ഞങ്ങളുടെ ഒപ്പം ദുബായിൽ അവൾ ഉണ്ടായിരുന്നു. ലോക്ക് ഡൗൺ കാലത്ത് താൻ എപ്പോഴും അവളുടെ കൂടെ തന്നെയായിരുന്നു.
ഇപ്പോൾ സ്കൂളിലൊക്കെ പോയി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ചെന്നൈയിലാണ്. ഇവിടെനിന്ന് പോവാൻ പറ്റുന്നില്ല. അടുത്ത സ്കൂൾ ഇല്ലാത്തതിനാൽ ആണ് ചെന്നൈയിൽ നിർത്തിയത് എന്നും മമ്മൂട്ടി വ്യക്തമാക്കി. സിനിമയെക്കുറിച്ചും പാട്ടുകളെക്കുറിച്ച് ഒക്കെ മറിയം സംശയങ്ങൾ ചോദിക്കാറുണ്ട് എന്ന് മമ്മൂട്ടി പറയുന്നു.
