
തിരുവനന്തപുരത്ത് എം.ജി. റോഡിൽ സ്വകാര്യ ഹോട്ടലിന് പാർക്കിങ് അനുവദിച്ച കോർപ്പറേഷൻ നടപടിയിൽ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയർ ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ യോഗമാണ് പൊതുമരാമത്ത് റോഡിൽ സ്വകാര്യ ഹോട്ടലിന് പ്രതിമാസ വാടകയ്ക്ക് പാർക്കിങ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി കോർപ്പറേഷൻ സെക്രട്ടറിയും ഹോട്ടലുടമയും കരാറിലേർപ്പെട്ടിരുന്നു. റോഡ് സുരക്ഷാ നിയമപ്രകാരം റോഡിൽ പൈസ വാങ്ങി പാർക്കിങ് അനുവദിക്കാൻ സർക്കാരിന് പോലും അധികാരമില്ലെന്നിരിക്കെ മേയർ എടുത്ത വഴിവിട്ട നടപടി വിവാദമായിരുന്നു.
