സ്ത്രീകൾ വസ്ത്രത്തിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്…എക്സ്പോസ് ചെയ്ത് ധരിക്കാതെ ഡീസന്റ് ഡ‍്രസ്സിടുന്നതാണ് നല്ലത്…നിത്യ മേനോൻ ആ റോൾ അഭിനയിച്ച ശേഷം ദൈവത്തിന് നന്ദി പറഞ്ഞു; വീണ്ടും സന്തോഷ് വർക്കി

അറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിയേറ്റര്‍ റിവ്യൂ നടത്തി ശ്രദ്ധേയാനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സന്തോഷ് വർക്കിയുടെ അഭിമുഖങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. നടി നിത്യ മേനോനുമായിബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

നിത്യമേനോനെ തനിക്ക് കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഇക്കാര്യം താരത്തെ അറിയിച്ചിട്ടുണ്ടെന്നും സന്തോഷ് വർക്കി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ യുവാവിന്റെ ഭാഗത്ത് നിന്നും വർഷങ്ങളായി ശല്യം ഉണ്ടായെന്നും സഹിക്കാന്‍ കഴിയാതായപ്പോള്‍ പൊലീസില്‍ പരാതി നല്‍കുന്നതിനെ കുറിച്ചടക്കം അലോചിച്ചെന്നും വ്യക്തമാക്കി നിത്യമേനോന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വീണ്ടും നിത്യ മേനോനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. നിത്യ മേനോൻ ന​ഗ്നത പ്രദർശിപ്പിച്ച് സിനിമകളിൽ അഭിനയിക്കുന്നതിനോടുള്ള വിയോജിപ്പാണ് സന്തോഷ് വർക്കി പറഞ്ഞത്

‘സ്ത്രീകളുടെ വസ്ത്രധാരണം എനിക്ക് വിഷയമുള്ള കാര്യമല്ല. ഇതിന്റെ അപ്പുറത്തുള്ള കാര്യങ്ങൾ സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ആർക്കും കാണാം. പക്ഷെ സ്ത്രീകൾ വസ്ത്രത്തിൽ കുറച്ചൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്. എക്സ്പോസ് ചെയ്ത് ധരിക്കാതെ ഡീസന്റ് ഡ‍്രസ്സിടുന്നതാണ് നല്ലത്.

ആളുകൾക്ക് പ്രവോക്കേഷൻ, ടെംമ്റ്റേഷൻ എന്നിവ ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. കഥാപാത്രവും കഥയും ഡിമാന്റ് ചെയ്യുമ്പോൾ ചിലപ്പോൾ‌ ന​ഗ്നത സിനിമകളിൽ കാണിക്കേണ്ടി വരും. പക്ഷെ അത് ഇല്ലാതെയും നല്ല സിനിമകൾ ചെയ്യാം. മമ്മൂട്ടിയൊന്നും ന​ഗ്നത കാണിക്കുന്ന സിനിമകൾ ചെയ്തിട്ടില്ല. ഹോളിവുഡ് സിനിമകൾ കാണാറുണ്ട്.

അതുപോലെ മലയാളത്തിലും ന്യൂഡിറ്റിയുള്ള സിനിമകളുണ്ടല്ലോ. തന്മാത്രയിലും അങ്ങനൊരു സീനുണ്ടല്ലോ. പല ചിത്രകാരന്മാരും സ്ത്രീകളുടെ ന്യൂഡിറ്റിയാണ് കൂടുതൽ വരയ്ക്കുന്നത്. അതെന്തിനാണ്…? വേറെ എന്തൊക്കെ പ്രകൃതിയിലുണ്ട് അത് വരക്കാമല്ലോ.

ഹോളിവുഡ് സിനിമയിൽ ന്യൂഡിറ്റി കാണിക്കാം കാരണം അവരുടെ കൾച്ചർ അങ്ങനെയാണ്. പക്ഷെ നമ്മുടെ സംസ്കാരം അതല്ലല്ലോ. തന്മാത്രയിലെ ന്യൂഡ് സീൻ പോലും അവസാനം ഫാമിലി ഓഡിയൻസിനെ ഭയന്ന് അണിയറപ്രവർത്തകർ ഡിലീറ്റ് ചെയ്തു. ചില താരങ്ങൾ നഗ്ന‌ത പ്രദർശിപ്പിക്കുന്ന റോളുകളിൽ ഹാപ്പിയാണ്.

പേര് പറയുന്നത് ശരിയാണോയെന്ന് അറിയില്ല. നിത്യ മേനോൻ ബ്രീത്തിലെ റോൾ അഭിനയിച്ച ശേഷം ദൈവത്തിന് നന്ദി പറയുകയാണ് ചെയ്തത്. ബ്രീത്തിലെ ലെസ്ബിയൻ റോൾ ചെയ്യാൻ പറ്റിയതിൽ‌. ഇങ്ങനത്തെ റോളാണോ ചെയ്യേണ്ടത്?. വേറെ എന്തൊക്കെ കഥാപാത്രങ്ങളുണ്ട്. പല നടന്മാർക്കും ഇങ്ങനെത്തെ റോൾ കിട്ടുന്നതും ചെയ്യുന്നതും വലിയ ചലഞ്ചിങ്ങാണ് എന്നുള്ള ചിന്തയാണ്. അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. മമ്മൂട്ടി ഇന്നേവരെ അങ്ങനൊരു റോൾ ചെയ്തിട്ടില്ല’, സന്തോഷ് വർക്കി പറഞ്ഞു.

സ്ത്രീകൾ വസ്ത്രത്തിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്…എക്സ്പോസ് ചെയ്ത് ധരിക്കാതെ ഡീസന്റ് ഡ‍്രസ്സിടുന്നതാണ് നല്ലത്…നിത്യ മേനോൻ ആ റോൾ അഭിനയിച്ച ശേഷം ദൈവത്തിന് നന്ദി പറഞ്ഞു; വീണ്ടും സന്തോഷ് വർക്കി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes