ചെക്ക് മടങ്ങിയാൽ പണം ഈടാക്കാൻ മറ്റു വഴികൾ; പുതിയ നിർദേശങ്ങളുമായി ധനമന്ത്രാലയം

മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് പ​ണം ഈ​ടാ​ക്കു​ക, പു​തി​യ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങു​ന്ന​ത് ത​ട​യു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ൽ

ന്യൂ​ഡ​ൽ​ഹി: ചെ​ക്ക് മ​ട​ങ്ങു​ന്ന കേ​സു​ക​ളി​ൽ പ​ണം ഈ​ടാ​ക്കാ​നു​ള്ള മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ധ​ന​മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു. പ​ണം ന​ൽ​കേ​ണ്ട​യാ​ളു​ടെ മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് പ​ണം ഈ​ടാ​ക്കു​ക, പു​തി​യ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങു​ന്ന​ത് ത​ട​യു​ക തു​ട​ങ്ങി​യ​വ​യ​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.
മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ചെ​ക്ക് മ​ട​ങ്ങി​യാ​ൽ വാ​യ്പ ത​ട​യു​ക, സി​ബി​ൽ സ്കോ​ർ കു​റ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ഉ​യ​ർ​ന്നു. നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക. കോ​ട​തി ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​ന്ന​തു​വ​ഴി പ​ണം തി​രി​ച്ചു​കി​ട്ടു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നും പ​ണം ന​ൽ​കേ​ണ്ട​താ​ണെ​ന്ന ബോ​ധം ഇ​ട​പാ​ടു​കാ​രി​ലു​ണ്ടാ​ക്കാ​നും ഇ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​തു​വ​ഴി വ്യാ​പാ​ര​രം​ഗ​ത്തെ അ​നാ​വ​ശ്യ​പ്ര​വ​ണ​ത ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ധ​ന​മ​ന്ത്രാ​ല​യം ക​ണ​ക്കു​കൂ​ട്ടു​ന്നു.

രാ​ജ്യ​ത്തു​ട​നീ​ളം തീ​ർ​പ്പാ​ക്കാ​തെ കി​ട​ക്കു​ന്ന 35 ല​ക്ഷ​ത്തോ​ളം ചെ​ക്ക് കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ നി​ർ​ദേ​ശി​ക്കാ​ൻ സു​പ്രീം​കോ​ട​തി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​രി​ഷ്‌​ക്ക​രി​ക്കാ​നും സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കാ​നും ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

ചെക്ക് മടങ്ങിയാൽ പണം ഈടാക്കാൻ മറ്റു വഴികൾ; പുതിയ നിർദേശങ്ങളുമായി ധനമന്ത്രാലയം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes