വിഡിയോ പകർത്തുന്നതിനിടെ തലയ്ക്കുമുകളിലൂടെ മിസൈൽ പാഞ്ഞു; പേടിച്ച് പെൺകുട്ടി

യുക്രെയ്നിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 75 മിസൈലുകൾ തൊടുത്തതായാണ് യുക്രെയ്ൻ പറയുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവരികയാണ്. ഇതിൽ ഒരു പെൺകുട്ടിയുടെ വിഡിയോ റഷ്യൻ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്.

കീവിൽ നടക്കുന്ന സംഭവത്തെക്കുറിച്ച് നടന്നുകൊണ്ട് വിഡിയോയിലൂടെ വിവരിക്കുന്നതിനിടെ പെട്ടെന്ന് പെൺകുട്ടിയുടെ തലയ്ക്കു മുകളിലൂടെ മിസൈൽ പായുകയായിരുന്നു. പേടിച്ചരണ്ട പെൺകുട്ടി ഉടൻ തന്നെ കുനിഞ്ഞിരുന്നു. മിസൈൽ പൊട്ടിത്തെറിക്കുന്ന ശബ്ദം വിഡിയോയിൽ കേൾക്കാം. ഞെട്ടൽമാറാത്ത പെൺകുട്ടി വേഗത്തിൽ നടക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. കീവിലെ ഷെവ്ചെങ്കോയിലെ പാർക്കിൽ നിന്നുള്ള ദൃശ്യമാണെന്നാണ് വിഡിയോ പോസ്റ്റ് ചെയ്ത വ്യക്തി പറയുന്നത്.

വിഡിയോ പകർത്തുന്നതിനിടെ തലയ്ക്കുമുകളിലൂടെ മിസൈൽ പാഞ്ഞു; പേടിച്ച് പെൺകുട്ടി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes