പീഡനത്തെ തുടർന്ന് ഗർഭിണി; പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് പ്രതിയുടെ കുടുംബം

പീഡനത്തെ തുടർന്നു ഗർഭിണിയായ പെൺകുട്ടിയെ തീ വച്ച് പ്രതിയുടെ കുടുംബം. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണു ദാരുണ സംഭവം. ശരീരമാസകലം പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള അതിജീവിതയുടെ നില ഗുരുതരമാണെന്നു പൊലീസ് അറിയിച്ചു.

3 മാസം മുൻപാണു 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. ഇതിനു പിന്നാലെ ഗർഭിണിയുമായി. ഇക്കാര്യമറിഞ്ഞ പ്രതിയുടെ അമ്മയും സഹോദരിയും ശനിയാഴ്ച പെൺകുട്ടിയെ തീ കൊളുത്തുകയായിരുന്നു. പീഡിപ്പിച്ച യുവാവുമായി വിവാഹം നടത്താമെന്നു വിശ്വസിപ്പിച്ചു വീട്ടിലേക്കു കൊണ്ടുപോയ ശേഷമാണു മണ്ണെണ്ണയൊഴിച്ചു ‌തീ കൊളുത്തിയത്. അയൽക്കാരാണു പെൺകുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചതെന്ന് എസ്‌പി കമലേഷ് ദീക്ഷിത് പറഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ സൈഫായ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നു കമലേഷ് വ്യക്തമാക്കി. വയറുവേദനയെ തുടർന്നു പെൺകുട്ടിയെ വീട്ടുകാർ ഡോക്ടറെ കാണിച്ചപ്പോഴാണു ഗർഭിണിയാണെന്നു മനസ്സിലായത്. 25 വയസ്സുകാരനായ യുവാവിനെതിരെ പീഡനത്തിനും അമ്മയ്ക്കും സഹോദരിക്കും എതിരെ കൊലപാതക ശ്രമത്തിനും കേസെടുത്തു. പ്രതിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. യുവാവിനെയും സഹോദരിയെയും പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.

പീഡനത്തെ തുടർന്ന് ഗർഭിണി; പെൺകുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് പ്രതിയുടെ കുടുംബം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes