
ദുര്‍മന്ത്രവാദത്തിനു വേണ്ടി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന പ്രതി പിടിയില്‍. കൊച്ചിയില്‍ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു. കൊല്ലപ്പെട്ട ഒരാൾ കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം എന്ന സ്ത്രിയാണ്. ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെ കാണാതായത് സെപ്റ്റംബര്‍ 26നാണ്. ഒരു സ്ത്രീ കാലടി സ്വദേശിയെന്നാണ് സൂചന. കൊച്ചി എസ്ആര്‍എം റോഡ് സ്വദേശിയാണ് പ്രതി.
മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് തിരുവല്ലയ്ക്കു സമീപമാണ്. ഇന്ന് ഇവ കുഴിച്ചെടുക്കും. അമ്മ എല്ലാദിവസവും ഫോണില്‍ വിളിക്കാറുണ്ടായിരുന്നു പത്മത്തിന്റെ മകന്‍ ശെല്‍വന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിളിച്ചിട്ടു കിട്ടാതെ വന്നപ്പോഴാണ് ധര്‍മപുരിയില്‍ നിന്ന് വന്ന് പരാതി നല്‍കിയത്. ചില കാര്യങ്ങള്‍ ഉറപ്പുവരുത്താനുണ്ടെന്ന് എസിപി മനോരമ ന്യൂസിനോട് പറഞ്ഞു.
