
അധ്യാപിക നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്ക്കെതിരെ കോവളം പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പപ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ദേഹോപദ്രവം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.
പരാതിയില്‍ കെപിസിസിയും അന്വേഷിക്കും. രണ്ടംഗ സമിതിയെ നിയോഗിക്കും. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെടും.
