
മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏഴുവിക്കറ്റിന് തോല്‍പിച്ചു. 100 റണ്‍സ് വിജയലക്ഷ്യം 20ാം ഓവറില്‍ മറികടന്നു. ജയത്തോടെ മൂന്നുമല്‍സരങ്ങളുടെ പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസെടുത്തു പുറത്തായി. 42 പന്തിൽ 34 റൺസെടുത്ത ഹെന്‍റിച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ജാനേമൻ മാലൻ (27 പന്തില്‍ 15), മാർകോ ജാൻസൻ (19 പന്തിൽ 14) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്കോറർമാർ. ക്യാപ്റ്റൻ ഡേവിഡ് മില്ലര്‍ ഉൾപ്പെടെ ദക്ഷിണാഫ്രിക്കയുടെ എട്ട് താരങ്ങൾക്കു രണ്ടക്കം കടക്കാനായില്ല. ടീം ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാലു വിക്കറ്റു വീഴ്ത്തി. വാഷിങ്ടൻ സുന്ദർ, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവർ രണ്ടു വിക്കറ്റു വീതവും സ്വന്തമാക്കി.
