മൈലേജ് 32.73 കിമീ, മോഹവില; ‘ഇങ്ങനെ കൊതിപ്പിക്കല്ലേ മാരുതിയേ..’ എന്ന് ആരാധകര്‍!

മൈലേജ് 32.73 കിമീ, മോഹവില; ‘ഇങ്ങനെ കൊതിപ്പിക്കല്ലേ മാരുതിയേ..’ എന്ന് ആരാധകര്‍!

LXI S-CNG, VXI S-CNG എന്നീ രണ്ട് വേരിയന്റുകളിൽ ഈ മോഡല്‍ എത്തും

എസ്-പ്രസോ മൈക്രോ എസ്‌യുവിയുടെ എസ്-സിഎൻജി പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി. LXI S-CNG, VXI S-CNG എന്നീ രണ്ട് വേരിയന്റുകളിൽ ഈ മോഡല്‍ എത്തും. LXi S-സിഎൻജിയുടെ എക്സ്-ഷോറൂം വില 5.90 ലക്ഷം രൂപയാണ്. VXi S-സിഎൻജി യുടെ എക്സ്-ഷോറൂം വില 6.10 ലക്ഷം രൂപയുമാണ്. എസ്-പ്രസോ സിഎന്‍ജിക്ക്, സാധാരണ പെട്രോള്‍ വേരിയന്റുകളേക്കാള്‍ 95,000 രൂപയാണ് അധികമായി മുടക്കേണ്ടത്. മാരുതി സുസുക്കി ഡ്യുവൽ ജെറ്റ് എഞ്ചിൻ പരിഷ്‍കരിച്ച് സിഎൻജി ആക്കിയതല്ലാതെ സൗന്ദര്യപരമായി എസ്-പ്രസോയിൽ മാറ്റങ്ങളൊന്നുമില്ല.

കാശുവാരി ഈ ത്രിമൂര്‍ത്തികള്‍; മാരുതി തന്നെ മുമ്പൻ, ഇന്നോവ രണ്ടാമൻ, കിയ മൂന്നാമൻ!

1.0-ലിറ്റർ, കെ-സീരീസ്, ഡ്യുവൽജെറ്റ് എഞ്ചിൻ 5,500 ആർപിഎമ്മിൽ 66 ബിഎച്ച്പി പവറും 3,500 ആർപിഎമ്മിൽ 89 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ, പവർ ഔട്ട്പുട്ട് 5,300 ആർപിഎമ്മിൽ 56.59 പിഎസായി കുറയും. ടോർക്ക് ഔട്ട്പുട്ട് 3,400 ആർപിഎമ്മിൽ 82.1 എൻഎം ആണ്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. എന്നിരുന്നാലും, സിഎൻജി വേരിയന്റുകളിൽ മാനുവൽ ഗിയർബോക്‌സ് മാത്രമേ ലഭ്യമാകൂ.

Vxi(O)/Vxi+(O) AGS-ന് 25.30 Km/l, Vxi/Vxi+ MT-ന് 24.76 km/l, സ്റ്റാന്ഡേര്‍ഡ്/Lxi MT വേരിയന്റുകൾക്ക് 24.12 km/l എന്നിങ്ങനെയാണ് ഇന്ധനക്ഷമത കണക്കുകൾ. സിഎൻജി ഘടിപ്പിച്ച വേരിയന്റുകൾക്ക് 32.73 km/kg എന്ന ഇന്ധനക്ഷമതയാണ് മാരുതി അവകാശപ്പെടുന്നത്. റഗുലര്‍ മാരുതി സുസുക്കി എസ്-പ്രസ്സോയുടെ വില 4.25 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 6.10 ലക്ഷം രൂപ (എക്‌സ് ഷോറൂം) വരെയാണ്. റെനോ ക്വിഡ് , ടാറ്റ പഞ്ച് എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത് . സിഎന്‍ജി വേരിയന്റ് എത്തുന്നത് വാഹനത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നിലവിൽ സിഎൻജിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഏറ്റവും വലിയ നിരയാണ് മാരുതി സുസുക്കിക്കുള്ളത്. എസ്-പ്രസ്സോയ്‌ക്കൊപ്പം, അവരുടെ സിഎൻജി ലൈനപ്പിൽ നിലവിൽ 10 വാഹനങ്ങളുണ്ട്. അവയെല്ലാം ഡ്യൂവൽ ഇന്റർഡിപെൻഡന്റ് ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റുകൾ (ഇസിയു), ഇന്റലിജന്റ് ഫ്യൂവൽ ഇഞ്ചക്ഷൻ സിസ്റ്റം, സ്റ്റെയിൻലെസ്സ് സ്റ്റീൽ പൈപ്പുകൾ, ജോയിന്റുകൾ എന്നിവയ്‌ക്കൊപ്പം സിഎൻജി സിസ്റ്റത്തിനായുള്ള ഇന്റഗ്രേറ്റഡ് വയറിംഗ് ഹാർനെസുകളും സജ്ജീകരിച്ചിരിക്കുന്നു. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്ന സമയത്ത് എഞ്ചിൻ ഓഫാണെന്നും അത് സ്റ്റാര്‍ട്ടാകില്ലെന്നും ഉറപ്പാക്കുന്ന മൈക്രോസ്വിച്ച് സഹിതമാണ് എസ്-സിഎൻജി സിസ്റ്റം വരുന്നത്. സിഎൻജി സിലിണ്ടറിന്റെ അധിക ഭാരം കൈകാര്യം ചെയ്യുന്നതിനായി ബ്രേക്കുകളും സസ്പെൻഷൻ സജ്ജീകരണവും മാരുതി റീകാലിബ്രേറ്റ് ചെയ്യുന്നുമുണ്ട്.

മാരുതിയുടെ ടൊയോട്ട മോഡലിനും ടൊയോട്ടയുടെ മാരുതി മോഡലിനും വമ്പൻ ഡിമാൻഡ്!

”എസ്-പ്രസോ S-സിഎന്‍ജി അതിന്റെ അതിശയകരമായ ഇന്ധനക്ഷമതയും മികച്ച പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പാണെന്ന് പുതിയ ലോഞ്ചിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes