ശരീരത്തിൽ ചുറ്റിപ്പിണഞ്ഞ് രാജവെമ്പാല; ഒരടി പിന്നോട്ടു മാറാതെ സൈനികൻ, വൈറൽ ആയി വീഡിയോ

അദ്ദേഹത്തിൻറെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു മലേഷ്യൻ എയർഫോഴ്‌സ് സ്‌നൈപ്പർ തന്റെ സ്‌പോട്ടറിനൊപ്പം നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഇത് പങ്കുവെച്ചത്. അതിൽ ഇന്തോനേഷ്യൻ വ്യോമസേനയുടെ സ്‌നൈപ്പർ തന്റെ സ്‌പോട്ടറിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നത് കാണാം. എന്നാൽ, വീഡിയോയിലേക്ക് ഒന്നുകൂടി സൂക്ഷ്മമായി നോക്കിയാൽ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാരണം ഒരു വലിയ രാജവെമ്പാല അദ്ദേഹത്തിൻറെ ശരീരത്തിലൂടെ ചുറ്റി കയ്യിൽ പിടിച്ചിരിക്കുന്ന തോക്കിൽ പത്തിവിടർത്തി നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. പക്ഷേ, എന്നിട്ടും യാതൊരു ചലനവും ഇല്ലാതെ ആ സൈനികൻ നിശ്ചലനായി തുടരുകയാണ്..

അദ്ദേഹത്തിൻറെ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വിചിത്രമായ ഒരു ബാരൽ ഇതാണ്. അതും തോക്കിന്റെ ഭാഗമല്ലാത്തത് എന്നാണ് ഒരാൾ രസകരമായി കുറിച്ചിരിക്കുന്നത്. വീഡിയോയിൽ പാമ്പ് അദ്ദേഹത്തിന്റെ ദേഹത്തുകൂടി ചുറ്റി പിണഞ്ഞിരിക്കുന്നത് കണ്ടാൽ ഒറ്റനോട്ടത്തിൽ അത് തോക്കിന്റെ ബാരൽ ആണെന്നെ തോന്നുകയുള്ളൂ. സമാനമായ രീതിയിൽ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് പോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇത് മലേഷ്യൻ സൈനികനല്ല മറിച്ച് ഇന്ത്യൻ സൈനികനാണ് എന്ന അവകാശവാദവുമായും ചിലർ രംഗത്തെത്തിയിരുന്നു. ആ രീതിയിലും പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. എന്നാൽ വീഡിയോയുടെ ആധികാരികത പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് ഇത് മലേഷ്യൻ സൈനികനാണ് എന്ന് തന്നെയാണ്.


ഏതു രാജ്യത്ത് നിന്നുള്ള സൈനികനായാലും സ്വന്തം നാടിനു വേണ്ടി അദ്ദേഹം കാണിക്കുന്ന ആത്മാർപ്പണത്തിനാണ് സോഷ്യൽ മീഡിയ ഒന്നാകെ കൈയടിക്കുന്നത്. സൈനികർക്ക് മാത്രമേ ഇത്രമാത്രം ആത്മധൈര്യത്തോടെ ഇത്തരം കാര്യങ്ങളെ നേരിടാൻ സാധിക്കുകയുള്ളൂ എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.

യുദ്ധകാലത്ത് ശത്രുസൈന്യത്തിലെ പട്ടാളക്കാരെ ഒളിഞ്ഞിരുന്ന് ആക്രമിക്കാൻ പ്രത്യേക പരിശീലനം കിട്ടിയ പട്ടാളക്കാരനെയാണ് സ്നൈപ്പർ എന്ന് പറയുന്നത്. ഈ പട്ടാളക്കാർ സ്നൈപ്പർ റൈഫിൾ എന്ന് വിളിക്കുന്ന പ്രത്യേകതരം തോക്കാണ് ശത്രുക്കളെ നേരിടാൻ ഉപയോഗിക്കുക.

https://twitter.com/SSBCrackExams/status/1581217047467675653?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1581217047467675653%7Ctwgr%5E4b37220ce6b730ebd8a86c3c60da80596d7fa033%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-275479551662544317.ampproject.net%2F2209142312000%2Fframe.html

ശരീരത്തിൽ ചുറ്റിപ്പിണഞ്ഞ് രാജവെമ്പാല; ഒരടി പിന്നോട്ടു മാറാതെ സൈനികൻ, വൈറൽ ആയി വീഡിയോ

Related Articles

Back to top button
Would You Like To Receive Notifications On Latest News? No Yes