Site icon Newskerala

പാലക്കാട് പട്ടാമ്പിയിൽ 13 വയസുകാരൻ മുങ്ങി മരിച്ചു

പാലക്കാട്: പാലക്കാട് പട്ടാമ്പി ആമയൂരിൽ 13 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. വരിക്കോട്ടിൽ സിദ്ദിഖിന്റെ മകൻ അജ്മലാണ് മരിച്ചത്. കിഴക്കേക്കര മാങ്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൊപ്പം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

Exit mobile version