Site icon Newskerala

തകർച്ചയുടെ വക്കിൽ 161 ജലസംഭരണികൾ

തി​രു​വ​ന​ന്ത​പു​രം: ​സം​സ്​​ഥാ​ന​ത്ത്​ ജ​ല അ​തോ​റി​റ്റി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​ത്​ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ 161 ജ​ല​സം​ഭ​ര​ണി​ക​ൾ. കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി​ ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ത്തി​ലാ​ണ്​ കൂ​റ്റ​ൻ ടാ​ങ്കു​ക​ളു​ടെ സു​ര​ക്ഷ ച​ർ​ച്ച​യാ​വു​ന്ന​ത്.ഉ​​പ​യോ​ഗ​ശൂ​ന്യ​മാ​യ കൂ​ടു​ത​ൽ ജ​ല​സം​ഭ​ര​ണി​ക​ളു​ള്ള​ത്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്​ (27). തി​രു​വ​ന​ന്ത​പു​രം-14, കൊ​ല്ലം-8, ആ​ല​പ്പു​ഴ-20, കോ​ട്ട​യം-​എ​ട്ട്, ഇ​ടു​ക്കി-13, തൃ​ശൂ​ർ-​എ​ട്ട്, പാ​ല​ക്കാ​ട്​-22, മ​ല​പ്പു​റം- ഒ​മ്പ​ത്, കോ​ഴി​ക്കോ​ട്​-​നാ​ല്, വ​യ​നാ​ട്​-​ഏ​ഴ്, ക​ണ്ണൂ​ർ-11, കാ​സ​ർ​കോ​ട്​-10 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ജ​ല​സം​ഭ​ര​ണി​ക​ളു​ടെ എ​ണ്ണം. നി​യ​മ​സ​ഭ​യി​ൽ ക​ഴി​ഞ്ഞ മാ​സം ജ​ല​വി​ഭ​വ മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ. പ​ഴ​ക്കം​മൂ​ലം നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത​വ​യു​ടെ എ​ണ്ണ​മാ​ണി​ത്. എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്ക​മു​ള്ള​തും നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ നി​ര​വ​ധി ജ​ല​സം​ഭ​ര​ണി​ക​ൾ എ​ല്ലാ ജി​ല്ല​ക​ളി​ലു​മു​ണ്ട്. ഇ​വ​യി​ൽ പ​ല​തും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ്. അ​പ​ക​ടാ​വ​സ്​​ഥ​യി​ലു​ള്ള ജ​ല​സം​ഭ​ര​ണി​ക​ളൊ​ന്നും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ​ഴ​ക്കം മൂ​ലം അ​പ​ക​ടാ​വ​സ്​​ഥ​യി​ലാ​യ ജ​ല​സം​ഭ​ര​ണി​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ല​ഭ്യ​മാ​യ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ല​വി​ലെ ച​ട്ട​പ്ര​കാ​രം സ്വീ​ക​രി​ച്ചു​വ​രു​ന്നു​വെ​ന്നും​​ ജ​ല ​അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കു​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചി​ല്ലെ​ന്നാ​ണ്​ ജ​ല​വി​ഭ​വ മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്​ ഗു​രു​ത​ര ഭീ​ഷ​ണി​യോ കാ​ല​പ്പ​ഴ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്​ ത​ക​ർ​ന്നു​വീ​ഴു​ന്ന സാ​ഹ​ച​ര്യ​​മോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ത്ത​രം ടാ​ങ്കു​ക​ൾ അ​ടി​യ​ന്ത​ര​മാ​യ പൊ​ളി​ച്ചു​നീ​ക്കാ​റു​ണ്ടെ​ന്ന്​ ജ​ല അ​തോ​റി​റ്റി​യും ജ​ല​വി​ഭ​വ വ​കു​പ്പും വ്യ​ക്​​ത​മാ​ക്കു​ന്നു. എ​ന്നാ​ൽ കോ​ടി​ക്ക​ണ​ക്കി​ന്​ ലി​റ്റ​ർ വെ​ള്ളം ശേ​ഖ​രി​ക്കാ​വു​ന്ന ജ​ല​സം​ഭ​ര​ണി​ക​​​​ളെ​ല്ലം പ​രി​ശോ​ധി​ച്ച്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​ര​ക്കെ ഉ​യ​രു​ന്നു​ണ്ട്. ത​മ്മ​ന​ത്ത്​ 1.36 കോ​ടി ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ടെ ടാ​ങ്കാ​ണ്​ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ത​ക​ർ​ന്ന​ത്.

Exit mobile version