Site icon Newskerala

തിരുവനന്തപുരത്ത് നടുറോഡിൽ 19- കാരനെ കുത്തിക്കൊന്നു

തിരുവനന്തപുരം: നടുറോഡിൽ 19- കാരനെ കുത്തിക്കൊന്നു. തിരുവനന്തപുരം തൈക്കാടാണ് സംഭവം. തൈക്കാട് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. രാജാജിന​ഗർ സ്വദേശി അലനാണ് മരിച്ചത്.സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. സ്ഥലത്തുണ്ടായിരുന്ന രണ്ടുപേർ ചേർന്നാണ് അലനെ ആശുപത്രിയിൽ എത്തിച്ചത്. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version