പൊക്കിൾക്കൊടി പോലും മുറിക്കാതെശിശു; തന്റെ കുഞ്ഞുങ്ങൾക്കൊപ്പം കാത്ത് അമ്മനായ - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

പൊക്കിൾക്കൊടി പോലും മുറിക്കാതെശിശു; തന്റെ കുഞ്ഞുങ്ങൾക്കൊപ്പം കാത്ത് അമ്മനായവിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നവജാതശിശുവിന് രക്ഷയായി പ്രസവിച്ച് കിടന്ന നായ. തന്റെ കുഞ്ഞുങ്ങൾക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും അമ്മ നായ കാത്തുസൂക്ഷിച്ചു. ഛത്തിസ്ഗണ്ഡിലെ മുങ്കേലി ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ കുഞ്ഞിന്‍റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണ് സംഭവം അറിയുന്നത്. പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. നായ്ക്കുട്ടികളുടെ അമ്മയാണ് കുഞ്ഞിനെ രാത്രിയില്‍ സംരക്ഷിച്ചതെന്നും, അതുകൊണ്ടാകാം  കുട്ടിയെ പരിക്കുകളൊന്നുമില്ലാതെ കണ്ടെത്തിയതെന്നും  നാട്ടുകാര്‍ പറയുന്നു. 

തുടര്‍ന്ന്, നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ബാലവകാശകമ്മിഷനും സ്ഥലത്തെത്തി.  ആശുപത്രിയില്‍ കൊണ്ടുപോയ ശേഷം കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും ഉറപ്പ് വരുത്തി. കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള നടപടിയും ആരംഭിച്ചു. ഇവരെ കണ്ടെത്തിയാലും കുഞ്ഞിനെ അവര്‍ക്ക് വിട്ടുനല്‍കുന്നകാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുകള് വ്യക്തമാക്കുന്നു‍. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 


No comments