ചുറ്റും ആളുകൾ; വിവാഹവേദിയിൽ 'ഭ്രാന്തമായി' ചുംബിച്ച് വരനും വധുവും: വൈറല്‍ - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ചുറ്റും ആളുകൾ; വിവാഹവേദിയിൽ 'ഭ്രാന്തമായി' ചുംബിച്ച് വരനും വധുവും: വൈറല്‍

 


വിവാഹവേദിയിൽ നിന്നുള്ള രസകരമായ പല വിഡിയോകളും വൈറലാകാറുണ്ട്. അപൂർവമായി പല നിമിഷങ്ങൾക്കും വിവാഹം വേദിയാകാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹവേദിയിൽ വെച്ച് വധുവിനെ ചുംബിക്കുന്ന വരന്റെ വിഡിയോ ആണിത്. ചുംബിക്കുന്നത് അത്ര വിചിത്രമായ കാര്യമല്ല, പക്ഷേ ഇവിടെ വരൻ‌ വധുവിനെ ശക്തമായി പിടിച്ച് ദീർഘനേരത്തേക്ക് ചുംബനം തുടരുകയാണ്..

വിവാഹചടങ്ങുകൾ നടക്കുകയാണ്. ഇരുവരും വരണമാല്യമൊക്കെ പരസ്പരം ചാർത്തി. ചുറ്റിനും ബന്ധുക്കളെല്ലാം നിൽക്കുന്നുണ്ട്. ഇരുവരോടും ചുംബിക്കാൻ ആരോ ആവശ്യപ്പെട്ടു. ഇതോടെ വരൻ വധുവിനെ ശക്തമായി ചുംബിച്ച് തുടങ്ങുകയായിരുന്നു. ഇത്രയുംപേർ നോക്കി നിൽക്കുന്ന ആശങ്കയില്ലാതെ ഇരുവരും ഗാഢചുംബനത്തിൽ ഏർപ്പെടുന്നു. വിഡിയോ കണ്ട് നിരവധിപേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു നിമിഷം പോലും കാത്തിരിക്കാൻ വയ്യ, സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് എന്ന തരത്തിലാണ് കമന്റുകൾ.


No comments