കാത്തത് സുഹൃത്തിന്റെ ജീവൻ; ട്രാഫിക് പൊലീസുകാരനെ തേടിയെത്തി സച്ചിൻസുഹൃത്തിന്റെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥന് നന്ദി അറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. റോഡിൽ അപകടത്തിൽപ്പെട്ട സുഹൃത്തിനെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. സുരേഷ് ദുംസേ എന്ന പൊലീസുകാരെ പ്രശംസിച്ചാണ് സച്ചിൻ രംഗത്തെത്തിയത്.

അപകടത്തിൽപ്പെട്ട സുഹൃത്ത് സുഖം പ്രാപിച്ച് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓട്ടോയിൽ കയറ്റിയാണ് അപകടത്തിൽപ്പെട്ട യുവതിയെ പൊലീസുകാരൻ ആശുപത്രിയിൽ എത്തിച്ചത്. നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥൻ ഓട്ടോ യാത്രയിൽ കൂടുതൽ പരുക്കേൽക്കാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഇങ്ങനെയുള്ളവർ നമുക്ക് ചുറ്റുമുണ്ടെന്ന സന്തോഷവും സച്ചിൻ പങ്കിട്ടു. ഉദ്യോഗസ്ഥനെ നേരിൽ ചെന്ന് കണ്ട് കടപ്പാട് അറിയിക്കുകയും ചെയ്തു. സച്ചിനെ പോലെ ഒരാൾ നേരിട്ടെത്തി അഭിനന്ദിച്ചതിന്റെ സന്തോഷം ഉണ്ടെങ്കിലും തന്റെ ജോലിയാണ് ചെയ്തതെന്ന് നിലപാടിലാണ് ഈ ഉദ്യോഗസ്ഥൻ. 


0 Comments

Post a Comment