ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്റെ അനുമതി വാങ്ങിയിരിക്കണം. - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്റെ അനുമതി വാങ്ങിയിരിക്കണം.കൊച്ചി : കോവിഡ് നിയന്ത്രണം മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ്മസ്സ് വിപണി ഉണർന്ന് വരികയാണ്. എന്നാൽ വകഭേദം വന്ന ഒമിക്രോൺ വീണ്ടും ഭീതി പരത്തുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ക്രിസ്മസ് പുതുവൽസര വിപണിയെയാണ്. കഴിഞ്ഞ രണ്ട് വർഷം ഭൂരിപക്ഷം ആരാധനാലയങ്ങളും അടഞ്ഞ് കിടക്കുകയായിരുന്നു. വിവാഹം മരണം തുടങ്ങി ഒഴിച്ചു കൂടാൻ പറ്റാത്ത ചടങ്ങുകളും കോവിഡ് മാനദണ്ഡം പാലിച്ചുള്ള ആരാധനകളും മാത്രമാണ് നടക്കുന്നത്.

ഈ വർഷം ക്രിസ്മസ് കരോൾ സംഘങ്ങൾക്ക് പോലീസിന്റെ കർശനമായ നിരീക്ഷണത്തോടെയാണ് അനുമതി നൽകുന്നത്. വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ മാത്രമാണ് വീടുകളിൽ പോയി പാടുന്നതിന് കരോൾ സംഘങ്ങൾക്ക് പൊലീസ് അനുമതി നൽകുന്നത്. സാമൂഹിക അകലം പാലിച്ച് രണ്ട് ഡോസ് വാക്സിൻ എടുത്ത ആളുകൾക്കാണ് ഇങ്ങനെ വീടുകളിൽ സന്ദർശിക്കുന്ന കരോൾ സംഘങ്ങളിൽ ഉൾപ്പെടുത്താൻ പറ്റുകയുള്ളു. സാമൂഹിക അകലം പാലിച്ചു വേണം പോകേണ്ടത്. മാസ്ക്കും സാനിറ്റയിസറും എപ്പോഴും കരോൾ സംഘത്തിന്റെ കൈയിൽ കാണണം. കൂടാതെ തിരിച്ചറിയൽ കാർഡും ഓരോരുത്തരും അവരുടെ കൈയിൽ കരുതണം. വീടുകളിൽ കേന്ദ്രീകരിച്ചുള്ള ഭക്ഷണങ്ങളും ഒഴിവാക്കണമെന്നും നിഷ്കർശിക്കുന്നുണ്ട്. വാഹനങ്ങളിൽ മൈക്ക് വെച്ചുള്ള കരോൾ സംഘങ്ങൾക്ക് വിലക്കുണ്ട്. രാത്രി 10 മണിക്ക് ശേഷം കരോൾ സംഘങ്ങൾക്ക് അനുമതിയില്ല. 10 മണിക്ക് ശേഷം ഇറങ്ങുന്നവർക്ക് എതിരെ കോവിഡ് നിയന്ത്രണ വകുപ്പുകൾ ചുമത്തി കർശനമായ നടപടിയും ഉണ്ടാകും. ഇങ്ങനെ ഇറങ്ങുന്നവരെ കുറിച്ച് നാട്ടുകാർക്കും പോലീസിൽ അറിയിക്കാം. അതാത് പോലീസ് സ്റ്റേഷനിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അപേക്ഷകൾ പരിശോധനിച്ച് കരോൾ സംഘങ്ങൾക്ക് അനുമതി നൽകുന്നത്.No comments