ട്യൂഷനെത്തിയ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 48കാരിക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയും - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ട്യൂഷനെത്തിയ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 48കാരിക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയുംതൃശൂര്‍: ട്യൂഷനെത്തിയ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 48കാരിക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയാണ് തിരുവില്വാമല സ്വദേശിനിയെ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം പ്രതി പത്ത് മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. 2017 ലാണ് കേസിന്നാസ്പദമായ സംഭവം.

ഹിന്ദി ട്യൂഷനു വേണ്ടി വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 14 സാക്ഷികളും 15 രേഖകളും 5 തൊണ്ടിമുതലുകളും തെളിവില്‍ ഹാജരാക്കി പ്രതിഭാഗത്തു നിന്നും ഒരു സാക്ഷിയെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി അജയ്കുമാര്‍ ഹാജരായി.

No comments