അർധരാത്രി വീടുകയറി അക്രമം നടത്തി പൊലീസ്; ജനൽ ചില്ലുകൾ അടിച്ച് തകർത്തു; പരാതി - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

അർധരാത്രി വീടുകയറി അക്രമം നടത്തി പൊലീസ്; ജനൽ ചില്ലുകൾ അടിച്ച് തകർത്തു; പരാതി

 


മലപ്പുറം എടവണ്ണക്കടുത്ത് തൂവക്കാട് വാറണ്ട് കേസിൽ മകനെ അന്വേഷിച്ചു വന്ന പൊലീസ് അർധരാത്രി വീടിന്റെ  ജനൽചില്ലുകൾ അടിച്ചു തകർത്തതായും വാഹനത്തിന്റെ കാറ്റഴിച്ചു വിട്ടതായും പരാതി.  പാലപ്പറ്റ തെങ്ങിൻതൊടി അർഷദിനെ തേടിയാണ് പൊലീസ് എത്തിയത്. 

ഫുട്ബോൾ മൽസരവുമായി ബന്ധപ്പെട്ട അടിപിടിക്കേസിൽ വാറന്റുണ്ടെന്ന് അറിയിച്ചാണ് പൊലീസ് എത്തിയതെന്ന് അർഷദിൻ്റെ മാതാവ് സക്കീന പറഞ്ഞു. വിവരം അന്വേഷിച്ചെത്തിയ പ്രാദേശിക സി.പി.എം പ്രവർത്തകരോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും പരാതിയുയർന്നു. എന്നാൽ വീട്ടിൽ കയറി ആക്രമിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും എസ്.പി.ക്കും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. 


No comments