വഴിത്തർക്കം; എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

വഴിത്തർക്കം; എടവണ്ണയിൽ യുവാവിനെ തീകൊളുത്തിക്കൊന്നു

 


മലപ്പുറത്ത് യുവാവിനെ തീകൊളുത്തിക്കൊന്നു എന്ന് പരാതി. മലപ്പുറം എടവണ്ണയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കിഴക്കേ ചാത്തല്ലൂരിൽ ഷാജിയാണ് (42) മരിച്ചത്. വഴിത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു.

ഇന്ന് രാത്രി (12-01-2022 ബുധനാഴ്ച) ഏഴ് മണിയോടെയായിരുന്നു സംഭവം. വഴിത്തർക്കം മൂലം യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു എന്നാണ് വിവരം. അയൽവാസിയായ യുവതിയാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഹോട്ടൽ തൊഴിയാളിയാണ് മരണപ്പെട്ട ഷാജി. ദീർഘനാളായി ഇവിടെ വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് വഴക്ക് മൂർച്ഛിച്ചതിനെ തുടർന്ന് അയൽവാസിയായ യുവതി ഷാജിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.

തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നതാണ് ബന്ധുക്കൾ നിലപാട്. ഇതേ തുടർന്ന് മൃതദേഹം ഇവിടെത്തന്നെ കിടത്തിയിരിക്കുകയാണ്.

No comments