വാവാട് നിയന്ത്രണംവിട്ട നാനോ കാർ ഇടിച്ച് നാലുപേർക്ക് പരിക്ക് - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

വാവാട് നിയന്ത്രണംവിട്ട നാനോ കാർ ഇടിച്ച് നാലുപേർക്ക് പരിക്ക്കൊടുവള്ളി:നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട രണ്ടുസ്കൂട്ടറുകളിലും എതിർദിശയിൽ വന്ന മറ്റൊരു സ്കൂട്ടറിലും ഇടിച്ച് അപകടം. ദേശീയപാതയിൽ വാവാട് ഇരുമോത്ത് അങ്ങാടിക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു അപകടം.

അപകടത്തിൽ സ്കൂട്ടർയാത്രക്കാരനും കാറിലുള്ള മൂന്നുപേർക്കും പരിക്കേറ്റു. കാലിന് പരിക്കേറ്റ സ്കൂട്ടർയാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കാർയാത്രക്കാർ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന നാനോ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട രണ്ട് സ്‌കൂട്ടറുകളിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ചതിന് ശേഷം കൊടുവള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന മറ്റൊരു സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു

No comments