മൂന്നാം തരംഗം ശക്തം; സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും; മുഖ്യമന്ത്രിമാരുമായും ചർച്ച - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

മൂന്നാം തരംഗം ശക്തം; സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തും; മുഖ്യമന്ത്രിമാരുമായും ചർച്ച

 


രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് സാഹചര്യം ചർച്ച ചെയ്യും. സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തും. വൈകിട്ട് നാലരക്കാണ് യോഗം. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു. അവലോകന യോഗത്തിൽ ഉയർന്ന നിർദേശങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലും 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. മഹാരാഷ്ട്രയിൽ 46,723  പേരും ഡൽഹിയിൽ 27,561പേരും രോഗബാധിതരായി. ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി ഉയർന്നു. 


No comments