പോലീസുകാർക്കെതിരായ ഗൂഢാലോചന; ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

പോലീസുകാർക്കെതിരായ ഗൂഢാലോചന; ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

 


പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപുമായി ബന്ധപ്പെട്ട മൂന്നിടങ്ങളില്‍ ഇന്നലെ ക്രൈംബ്രാഞ്ച് നടത്തിയ ഏഴു മണിക്കൂര്‍ നീണ്ട റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍ അടക്കം ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലിന്റെ പേരിലായിരുന്നു പരിശോധന. ഈ വിഷയം നിലനില്‍ക്കെയാണ് ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലുണ്ട്. ഗൂഢാലോചന കേസിൽ പ്രതികളായ ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. തനിക്കെതിരായ ഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് നടപടിക്ക് പിന്നിൽ ദുരുദ്ദേശം ഉണ്ടെന്നുമാണ് ദിലീപിന്റെ വാദം.


No comments