കാണാതായ നാലു വയസുകാരൻ സമീപവാസിയുടെ അലമാരയിൽ മരിച്ച നിലയിൽ; വായ് മൂടിക്കെട്ടിയ നിലയിൽ, ദാരുണം..

 


ജോഗൻ റിഷിനാഗർകോവിൽ: വീടിനു മുന്നിൽ കാണാതായ നാലു വയസുകാരനെ  സമീപവാസിയുടെ  അലമാരിയിൽ  മരിച്ച നിലയിൽ കണ്ടെത്തി.

കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ ജോൺ റിച്ചാർഡ്–സഹായസിൽജ ദമ്പതികളുടെ മകൻ ജോഗൻ റിഷി ആണ് മരിച്ചത്.

വീടിന് പുറത്തു കളിച്ചുക്കൊണ്ടിരുന്ന ജോഗൻ റിഷിയെ  കഴിഞ്ഞ ദിവസം ഉച്ചയോടെ  കാണാതാകുകയായിരുന്നു.

ബന്ധുക്കളുൾപ്പെടെയുള്ളവരുടെ വീടുകളിൽ കുട്ടിയെ തിരക്കിയെങ്കിലും കണ്ടെത്താനാവാത്തതിനെത്തുടർന്ന്  അമ്മ സഹായ സിൽജ മണവാളക്കുറിച്ചി പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് കേസെടുത്തു.

ഇതിനിടെ സമീപവാസിയായ ഫാത്തിമ എന്ന സ്ത്രീയെ  സംശയിച്ചതിനെത്തുടർന്ന്  നാട്ടുകാർ സംഘടിച്ചെത്തി ഇവരുടെ വീട്ടിൽ പരിശോധിച്ചപ്പോഴാണ്അലമാരിയിൽ വായ് മൂടിക്കെട്ടിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും  കുട്ടിയുടെ മരണം  സ്ഥിരീകരിച്ചു.

സ്ത്രീയെ അറസ്റ്റ്  ചെയ്യണമെന്നാവശ്യപ്പെട്ട് രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചു.

സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡി യിലെടുത്തു ചോദ്യം ചെയ്തുവരുന്നു.

0 Comments

Post a Comment