പൊലീസ് പിടിച്ചുപറിക്കാരായി; ആഭ്യന്തര വകുപ്പ് നോക്കുകുത്തി; ജില്ലാ സമ്മേളനത്തിൽ വിമർശനം - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

പൊലീസ് പിടിച്ചുപറിക്കാരായി; ആഭ്യന്തര വകുപ്പ് നോക്കുകുത്തി; ജില്ലാ സമ്മേളനത്തിൽ വിമർശനം

 


പൊലീസ് പിടിച്ചുപറിക്കാരായി മാറിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡിൽ നിന്ന് 50,000 രൂപ കട്ട പൊലീസാണ് ഇവിടെയുള്ളതെന്നും ആത്മഹത്യ ചെയ്തയാളുടെ ഫോണിൽ പൊലീസ് സിം പ്രവർത്തിക്കുന്നുണ്ടെന്നും അംഗങ്ങൾ വിമർശിച്ചു. ജില്ലാ സെക്രട്ടറി പറഞ്ഞാൽ പോലും പൊലീസ് അനുസരിക്കില്ല. ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി. തദ്ദേശവകുപ്പ് സമ്പൂർണ പരാജയമെന്നും വിമർശനമുയർന്നു. വകുപ്പിൽ ഉദ്യോഗസ്ഥ ഭരണമാണ്. ജന വിരുദ്ധ നയങ്ങൾ അടിച്ചേല്‍പിച്ചിട്ടും മന്ത്രി ഇടപെടുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. 


No comments