യുപിയില്‍ വീണ്ടും രാജി; ബിജെപി എംഎല്‍എ മുകേഷ് വര്‍മ പാർട്ടി വിട്ടു - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

യുപിയില്‍ വീണ്ടും രാജി; ബിജെപി എംഎല്‍എ മുകേഷ് വര്‍മ പാർട്ടി വിട്ടു

 


ഉത്തർപ്രദേശ് ബിജെപിയിൽ വീണ്ടും രാജി. എം.എൽ.എ മുകേഷ് വര്‍മ ബിജെപിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി വിടുന്ന ഏഴാമത്തെ പിന്നാക്കവിഭാഗ നേതാവാണ് മുകേഷ് വർമ. സമാജ്​വാദി പാർട്ടിയിലേക്കാണ് മുകേഷ് എന്നാണ് സൂചന. രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ഒ.ബി.സി, ദലിത് വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എമാരടക്കം മുമ്പ് രാജി വച്ചിരുന്നു. 

വിവിധ പാര്‍ട്ടികളില്‍ നിന്നായി പത്തിലധികം ഒ.ബി.സി നേതാക്കളും മാസങ്ങൾക്ക് മുമ്പ് സമാജ്​വാദി പാർട്ടിയിലെത്തി. യാദവ-മുസ്ലിം വിഭാഗങ്ങളിലേക്ക് ചുരുങ്ങിയ സമാജ​്വാദി പാര്‍ട്ടിയുടെ സാമൂഹിക അടിത്തറ ജനസംഖ്യയുടെ മുപ്പത്തിയഞ്ച് ശതമാനത്തോളം വരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള അഖിലേഷ് യാദവിന്റെ ശ്രമങ്ങള്‍ക്ക് വന്‍ ഊര്‍ജ്ജമാണ് ഇതിലൂടെ ലഭിച്ചത്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായി 90കളില്‍ മുലായം സിങ് യാദവ് പയറ്റിത്തെളിച്ച മണ്ഡല്‍ രാഷ്ട്രീയത്തിലേക്ക് പിന്നാക്ക വിഭാഗങ്ങളെ തിരിച്ച് കൊണ്ടുവന്നാല്‍ യു.പിയില്‍ ഭരണം പിടിക്കാമെന്നതാണ് അഖിലേഷിന്റെ കണക്ക് കൂട്ടല്‍.

No comments