പതിനാലുകാരിക്ക് പീഡനം,സണ്‍ഡേ സ്കൂള്‍ അധ്യാപികയടക്കം നാല് പ്രതികൾക്ക് കഠിനതടവ് - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

പതിനാലുകാരിക്ക് പീഡനം,സണ്‍ഡേ സ്കൂള്‍ അധ്യാപികയടക്കം നാല് പ്രതികൾക്ക് കഠിനതടവ്കൊച്ചി: പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപികയടക്കം നാലുപേരെ കോടതി കഠിനതടവിനും രണ്ടുലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കല്‍ അനീഷ (28), പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി ഹര്‍ഷാദ്(ബേസില്‍–24), കിഴക്കമ്പലം ആലിന്‍ചുവട് തടിയന്‍വീട്ടില്‍ ജിബിന്‍(24), തൃക്കാക്കര തേവയ്ക്കല്‍ മീന്‍കൊള്ളില്‍ ജോണ്‍സ് മാത്യു (24) എന്നിവരെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്.

അനീഷ 32 ഉം ഹര്‍ഷാദ് 28ഉം ജിബിന്‍ 48ഉം ജോണ്‍സ് 12 ഉം വര്‍ഷം തടവനുഭവിക്കണമെന്ന് വിധിയില്‍ വ്യക്തമാക്കി. പ്രതികള്‍ രണ്ട് ലക്ഷം രൂപ പിഴയടയ്ക്കണം. ഈ തുക പെണ്‍കുട്ടിക്ക് നല്‍കണം.

2015 ലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സണ്‍ഡേ സ്കൂളില്‍ മത കാര്യങ്ങള്‍ പഠിപ്പിച്ചിരുന്ന അനീഷയാണ് മറ്റു പ്രതികള്‍ക്ക് കുട്ടിയെ പരിചയപ്പെടുത്തിയത്. പീഡനദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പല തവണ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. അഡീഷണല്‍ സെഷന്‍സ് (പോക്സോ) കോടതി ജഡ്ജി കെ സോമനാണ് വിധി പ്രസ്താവിച്ചത്..No comments