തൃശൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത നിലയിൽ - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

തൃശൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത നിലയിൽതൃശൂർ:ഹെൽത്ത് ഇൻസ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തങ്ങാലൂർ സ്വദേശിയായ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ അമ്പിളി(53) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തൃശ്ശൂർ അവണൂർ പി.എച്ച്.സിയിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് ആയിരുന്ന അമ്പിളിക്ക് ഈയിടെയാണ് എൽ.എച്ച്. ഐ ആയി സ്ഥാനക്കയറ്റം ലഭിച്ച് വരവൂർ പി.എച്ച്‌.സിയിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചത്. എന്നാൽ വരവൂർ പി.എച്ച്.സി യിൽ ജോലിയിൽ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു.

അമ്പിളിക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ മറ്റ് അസ്വാഭാവികതയില്ലെന്ന് പോലീസ് വ്യക്തമാക്കി.


No comments