ക്ലൈമാക്സില്‍ അഖിലേഷ് കുതിപ്പോ?; വന്‍ പ്ലാന്‍; ചങ്കിടിച്ച് ബിജെപി - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ക്ലൈമാക്സില്‍ അഖിലേഷ് കുതിപ്പോ?; വന്‍ പ്ലാന്‍; ചങ്കിടിച്ച് ബിജെപിഗംഗയിൽ മുങ്ങി നിവർന്ന് മോദി, വികസനമെണ്ണി യോഗി, പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ഷാ. ബിജെപി അരയും തലയും മുറുക്കി എണ്ണയിട്ട യന്ത്രം പോലെ യുപിയിലുണ്ട്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 312 എണ്ണം നേടിയ ബിജെപി ഇത്തവണ എന്തിനാണ് ഇത്രമാത്രം ഇറങ്ങി കളിക്കുന്നത്. പാട്ടും പാടി ജയിക്കുമെന്ന ഉറപ്പിന് എത്രശതമാനമാണ് കുറവ്. എല്ലാ സന്നാഹങ്ങളും നിരത്തി ആത്മവിശ്വാസം പ്രസംഗിച്ച് മുന്നേറുമ്പോഴും യുപിയിൽ ബിജെപിക്ക് ഭയം ആ ചുവന്ന െതാപ്പിക്കാരനെ തന്നെയാണ്. കാരണം  24 മണിക്കൂറിനിടെ രണ്ട് മന്ത്രിമാരുൾപ്പെടെ ആറ് എംഎൽഎമാരാണ് ബിജെപി വിട്ടത്. കഴിഞ്ഞ തവണ പഞ്ചറാക്കി മൂലയ്ക്ക് ഇരുത്തിയിട്ടും അവിടെങ്ങും  പതറാതെ ഇന്ന് ജനലക്ഷങ്ങളെ കൂട്ടി യുപി പിടിക്കാൻ  മുന്നിട്ടിറങ്ങുന്ന ആ ചെറുപ്പക്കാരൻ. അഖിലേഷ് യാദവ്. 


No comments