ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു


  

റിയാദ്: സൗദിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കൊല്ലം മിയണ്ണൂര്‍ സ്വദേശി സി.എസ്. ഭവനില്‍ ചന്ദ്രന്‍ (58) ആണ് ആശുപത്രിയില്‍ മരിച്ചത്.

ശാരീരികാസ്വാസ്ഥ്യമുണ്ടായി ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രണ്ടു മാസം മുന്‍പാണ് അവധിക്ക് നാട്ടില്‍ പോയി തിരിച്ചെത്തിയത്.

പിതാവ്: ദാമോദരന്‍. മാതാവ്: ലക്ഷ്മി കുട്ടി.

ഭാര്യ: ശോഭന. മക്കള്‍: ശരത്, ശരണ്യ.

മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്കരിക്കും.
മകന്‍ ശരത് റിയാദിലുണ്ട്.

No comments