ഓടിക്കൊണ്ടിരിക്കുന്ന രണ്ട് ട്രെയിനുകൾക്കിടയിൽ അകപ്പെട്ടിട്ടും നിർത്താതെ ഓടുന്ന വെള്ളക്കുതിരയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
രണ്ട് റെയിൽപാളങ്ങൾക്കിടയിലാണ് വെള്ളക്കുതിര അകപ്പെട്ടത്. ഇരുവശത്തു നിന്നും ട്രെയിനെത്തിയതോടെയാണ് കുതിര കുടുങ്ങിയത്. എങ്ങും നിൽക്കാതെ മുന്നോട്ട് തന്നെ അണുവിട വ്യതിചലിക്കാതെ ഓടിയ കുതിര മറുവശത്തു നിന്നെത്തിയ ട്രെയിൻ കടന്നുപോയതോടെ രക്ഷപ്പെടുകയായിരുന്നു. അതുവരെയും ട്രെയിനുകൾക്കിടയിലുള്ള നേരിയ സ്ഥലത്തുകൂടി കുതിര ഓട്ടം തുടർന്നു. ശ്വാസം അടക്കിപ്പിടിച്ചാണ് ട്രെയിനിലുണ്ടായിരുന്നവർ ഈ ദൃശ്യം കണ്ടത്. ഈജിപ്തിലാണ് സംഭവം.
ഐപിഎസ് ഓഫിസറായ ദീപാൻഷു കബ്രയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ട്രെയിനിലുണ്ടായിരുന്നവരാണ് കുതിരയുടെ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. മറുവശത്തേക്കുള്ള ട്രെയിൻ പോയതോടെ അപകടത്തിൽ നിന്നും രക്ഷപ്പെട്ട കുതിര സമീപത്തെ ട്രാക്കിലേക്ക് കയറിയാണ് ഓട്ടം തുടർന്നത്.
0 Comments