ബിഷപ്പിന് തുണയായത് റിപ്പോര്‍ട്ടര്‍ ടിവിയിലെ സിസ്റ്റര്‍ അനുപമയുടെ അഭിമുഖം - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ബിഷപ്പിന് തുണയായത് റിപ്പോര്‍ട്ടര്‍ ടിവിയിലെ സിസ്റ്റര്‍ അനുപമയുടെ അഭിമുഖം

 


 

 

 

കോട്ടയം: പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത് ഒരു ചാനൽ അഭിമുഖം ആണെന്നാണ് റിപ്പോര്‍ട്ട്. വിവാദമുണ്ടായ ശേഷമാണ് എല്ലാം അറിഞ്ഞതെന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറില്‍ മാധ്യമ പ്രവര്‍ത്തകന്‍  അഭിലാഷ് മോഹനോട് സിസ്റ്റര്‍  അനുപമ അഭിമുഖത്തില്‍ തുറന്നു പറഞ്ഞതാണ് ഫ്രാങ്കോക്ക് തുണയായത്.  അഭിലാഷ് മോഹനെ കോടതി വിളിച്ചു വരുത്തി മൊഴി എടുത്തു. എല്ലാ സാക്ഷികളും കൂറുമാറാതിരുന്നിട്ടും കേസില്‍ ജയം പ്രതിഭാഗത്തിനായി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാകുന്നതിന് കാരണം ആ അഭിമുഖമാണെന്ന് പ്രതിഭാഗവും സമ്മതിക്കുന്നുണ്ട്. 

ദീലീപ് കേസിലെ അഭിഭാഷകനായ രാമന്‍പിള്ളയായിരുന്നു ഫ്രാങ്കോയുടെ പ്രധാന വക്കീല്‍. പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആരും കൂറുമാറാതിരുന്നിട്ടും കേസ് ഫ്രാങ്കോ ജയിച്ചു. വാദങ്ങളെ പൊളിക്കുന്ന തെളിവുകള്‍ രാമന്‍പിള്ള അവതരിപ്പിച്ചതായിരുന്നു ഇതിന് കാരണം. പ്രോസിക്യൂഷന്‍ കരുതലുകള്‍ ഏറെ എടുത്തിട്ടും ഒന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല. കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ്പ് നടപടികള്‍ എടുത്തിരുന്നു. ഇതിന്റെ പ്രതികാരാമാണ് കേസെന്ന് വരുത്തി തീര്‍ക്കാന്‍ രാമന്‍പിള്ളയുടെ വാദങ്ങള്‍ക്ക് കഴിഞ്ഞു.

ബിഷപ്പിന്റെ പീഡനത്തെ കുറിച്ച്‌ പലരോടും പരാതി പറഞ്ഞുവെന്നായിരുന്നു പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ പ്രധാന വാദം. സാക്ഷികളില്‍ എല്ലാവരും പ്രോസിക്യൂഷനൊപ്പം നിന്നു. എന്നാല്‍ അഭിലാഷ് മോഹന്റെ അഭിമുഖം എല്ലാം പൊളിച്ചു. ബിഷപ്പിനെതിര കന്യാസ്ത്രീ പരാതി നല്‍കിയതിന് പിന്നിലെ പ്രതികാരം കോടതിയെ ബോധിപ്പിക്കാന്‍ അഭിഭാഷകനായ രാമന്‍പിള്ളയ്ക്ക് കഴിഞ്ഞു. വിവാദം ഉണ്ടായ ശേഷമാണ് പീഡനത്തെ കുറിച്ച്‌ താനറിഞ്ഞതെന്ന്‍ സിസ്റ്റര്‍ അനുമപ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതോടെ സിസ്റ്ററിനെതിരെ ബിഷപ്പ് നടപടി എടുത്ത ശേഷമാണ് ഈ പരാതി ഉയര്‍ന്നതെന്ന് വാദിച്ചു സ്ഥാപിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞു.

ആരും അറിയാതെ ഉള്ളിലൊതുക്കി കേണപേക്ഷിച്ചു. വീട്ടുകാരെ അറിയിച്ചിരുന്നില്ല. പലരോടും കൂടെ കിടക്കാത്തതിന്റെ പ്രതികാരമാണ് ഇതെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു. വിവാദമായ ശേഷമാണ് താനടക്കമുള്ളവര്‍ അവിടെ നടന്നത് ഇതൊക്കെയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ആ അഭിമുഖത്തില്‍ സിസ്റ്റര്‍ നിഷ്‌കളങ്കമായി പറയുന്നുണ്ട്. അതായത് തന്നെ എങ്ങനെയാണ് പീഡിപ്പിച്ചതെന്ന് മുമ്ബ് തന്നോട് പറഞ്ഞിരുന്നില്ലെന്ന് സിസ്റ്റര്‍ അനുപമ സമ്മതിക്കുകയായിരുന്നു.

13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിനെ ബലാത്സഗമായി കാണാനാകുമോ എന്ന സംശയവും പ്രതിഭാഗം നേരത്തെ ചര്‍ച്ചയായിരുന്നു. ഇതെല്ലാം അഭിമുഖത്തിനൊപ്പം ആയുധമാക്കി പ്രതിഭാഗം ജയിച്ചു കയറി.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസില്‍ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച്‌ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. മഠത്തിലെ ഗസ്റ്റ് ഹൗസിലാണ് ബിഷപ്പ് താമസിച്ചതെന്നും പ്രതിഭാഗം സ്ഥാപിച്ചെടുത്തു. ബി രാമന്‍പിള്ളയായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍.

105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച്‌ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതല്‍ 2016 വരെയുടെ കാലയളവില്‍ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തില്‍വെച്ച്‌ പീഡനത്തിനിരയായെന്നായിരുന്നു ആരോപണം.

 

No comments