തിരൂരിൽ മൂന്നര വയസു മാത്രം പ്രായമുള്ള കുട്ടി മരിച്ചത് ക്രൂരമര്‍ദനമേറ്റ്; തലച്ചോറിലടക്കം പരുക്ക്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

തിരൂരിൽ മൂന്നര വയസു മാത്രം പ്രായമുള്ള കുട്ടി മരിച്ചത് ക്രൂരമര്‍ദനമേറ്റ്; തലച്ചോറിലടക്കം പരുക്ക്; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്മലപ്പുറം തിരൂരിൽ മൂന്നര വയസുകാരന്‍റെ മരണകാരണം ക്രൂര മർദ്ദനമെന്ന് പ്രഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ഹൃദയത്തിലും തലച്ചോറിലും മറ്റ് ആന്തരിക അവയവങ്ങളിലും ചതവും മുറിവുകളും കണ്ടെത്തി. രണ്ടാനച്ഛന്‍ അര്‍മാനാണ് മര്‍ദിച്ചതെന്ന് അമ്മ മുംതാസ് ബീഗം മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാകും. പശ്ചിമ ബംഗാളില്‍ നിന്നെത്തിയ കുടുംബത്തിലെ മൂന്നര വയസുകാരന്‍ ഷെയ്ക്ക് സിറാജിനെ ബോധപൂർവം മർദ്ദിച്ചതിന്‍റെ  ലക്ഷണങ്ങളാണ് കണ്ടെത്തിയത്. ഹൃദയത്തിലും ഇരു വൃക്കകളിലും ചതവിനൊപ്പം മുറിവുകളുമുണ്ട്. കുട്ടിയുടെ തലയിലും ദേഹത്തും ചവിട്ടുകളും മര്‍ദിക്കുകയും ചെയ്തതായാണ് സംശയം. സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതോടെ സ്ഥലത്തു നിന്ന് മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനെ പാലക്കാടു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത് 


പ്രതിയെ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. മാതാവ് മുംതാസ് ബീഗവും പൊലീസ് കസ്റ്റഡിയിലുണ്ട്. രണ്ടാനച്ഛന്‍ അര്‍മാനാണ് മര്‍ദിച്ചതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. ചെമ്പ്ര ഇല്ലപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് പശ്ചിമബംഗാള്‍ കുടുംബം താമസിക്കുന്നത്. കൊല്ലപ്പെട്ട ഷെയ്ക്ക് സിറാജിന്‍റെ പിതാവ് മുംതാസ് ബീഗവുമായുളള വിവാഹബന്ധം വേര്‍പെടുത്തിയതോടെയാണ് ആര്‍മാനുമായുളള പുനര്‍വിവാഹം നടന്നത്. കഴിഞ്ഞ പത്തു ദിവസം മുന്‍പാണ് കുടുംബം തിരൂര്‍ ഇല്ലപ്പാടത്ത് താമസം ആരംഭിച്ചത്. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്‍റെ നേരിട്ടുളള മേല്‍നോട്ടത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പി....വി.വി. ബെന്നിയും സംഘവുമാണ് കേസന്വേഷിക്കുന്നത്. 

No comments