ഒരു മന്ത്രി കൂടി രാജിവച്ചു; ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

ഒരു മന്ത്രി കൂടി രാജിവച്ചു; ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി ഒരുമന്ത്രികൂടി രാജിവച്ചു. വനം, പരിസ്ഥിതിമന്ത്രി ധാരാസിങ് ചൗഹാനാണ് രാജിവച്ചത്. രണ്ട് ദിവസത്തിനുളളില്‍ രാജിവയ്ക്കുന്ന  രണ്ടാമത്തെ മന്ത്രിയാണ് ധാരാസിങ് ചൗഹാന്‍. ഇദ്ദേഹം സമാജുവാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന. ഒ.ബി.സി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ദാരാ സിങ് ചൗഹാന്‍. ബിജെപി ഭരണത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ധാര സിങ് കുറ്റപ്പെടുത്തി. യുപിയിൽ ആകെ രാജിവച്ച എം.എല്‍.എമാരുടെ എണ്ണം ആറായി. 

No comments