ഭര്‍ത്താവറിയാതെ കാമുകനുമായി രഹസ്യ ബന്ധം; പ്ര​ണ​യ​ബ​ന്ധ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ഗോ​പി​ക​യു​ടെ ഭാ​ര്‍​ത്താ​വി​ന് അയച്ചു നല്‍കി കാമുകന്‍; ഒടുവില്‍ ജീവന്‍ വെടിഞ്ഞ് ഗോപിക; കാമുകന്‍ പിടിയില്‍വെ​ള്ള​റ​ട:ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വ​തി മ​രി​ച്ചു. യു​വാ​വ് ക​സ്റ്റ​ഡി​യി​ല്‍.കു​ന്ന​ത്തു​കാ​ല്‍ കോ​ട്ടു​ക്കോ​ണം ചീ​രം​കോ​ട് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ ഗോ​പി​ക (26) യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പൂ​വാ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ദു​രൂ​ഹ​ത മ​ന​സി​ലാ​ക്കി​യ ആ​ശു​പ​ത്രി സെ​ക്ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കാ​ര​ക്കോ​ണം സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.സം​ഭ​വ​ത്തെ കു​റി​ച്ച്‌ പോ​ലീ​സ് പ​റ​യു​ന്ന​ത്.: ഗോ​പി​ക​യും പൂ​വാ​ര്‍ സ്വ​ദേ​ശി വി​ഷ്ണു​വും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഗോ​പി​ക​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തി​ലെ ചി​ല ദൃ​ശ്യ​ങ്ങ​ള്‍ വി​ഷ്ണു, ഗോ​പി​ക​യു​ടെ ഭാ​ര്‍​ത്താ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. ഇ​തു​മൂ​ലം താ​ന്‍ വി​ഷ​മ​ത്തി​ലാ​ണെ​ന്നും ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്നും ഇ​ന്ന​ലെ രാ​വി​ലെ ഗോ​പി​ക വി​ഷ്ണു​വി​നെ മൊ​ബൈ​ല്‍ ചാ​റ്റി​ങ്ങി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ണ് ഓ​ട്ടോ​യി​ല്‍ ചീ​രാം​കോ​ട്ടെ ഗോ​പി​ക​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ വി​ഷ്ണു, ഗോ​പി​ക തൂ​ങ്ങി നി​ല്‍​ക്കു​ന്ന​ത് ക​ണ്ടു. ഉ​ട​ന്‍​ത​ന്നെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വി​ഷ്ണു പോലീസിനോട് പറഞ്ഞത്.

0 Comments

Post a Comment