'ഫലമുള്ള മരത്തിലെ കല്ലെറിയൂ'; പാട്ട് കുര്‍ബാന നടത്തി വിധിയില്‍ നന്ദി പ്രകടിപ്പിച്ച് ബിഷപ് ഫ്രാങ്കോ - Malayalam News (മലയാളം വാർത്ത) Latest News in Malayalam, Kerala Gulf News- Today news

'ഫലമുള്ള മരത്തിലെ കല്ലെറിയൂ'; പാട്ട് കുര്‍ബാന നടത്തി വിധിയില്‍ നന്ദി പ്രകടിപ്പിച്ച് ബിഷപ് ഫ്രാങ്കോ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പാട്ട് കുര്‍ബാന നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കളത്തിപ്പടിയിലുള്ള ധ്യാനകേന്ദ്രത്തില്‍ ജലന്ധറില്‍ നി്ന്നുമെത്തിയ വൈദികര്‍ക്കും ധ്യാനകേന്ദ്രത്തിലെ അന്തേവാസികള്‍ക്കുമൊപ്പം പാട്ട് കുര്‍ബാന നടത്തി വിധിയില്‍ നന്ദി പ്രകടിപ്പിച്ച ബിഷപ് മാധ്യമങ്ങളോടും പ്രതികരിച്ചു. പ്രാര്‍ത്ഥനക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടു. സത്യത്തെ സ്‌നേഹിക്കുന്നവര്‍ തന്നോടപ്പമുണ്ടായിരുന്നുവെന്നും ബിഷപ്പ് ഫ്രാങ്കോ പറഞ്ഞു. 

ൈദവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതിയില്‍ നടപ്പായി. ൈദവമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞതില്‍ നന്ദി. ഫലമുള്ള മരത്തിലെ കല്ലെറിയൂ. അതില്‍ അഭിമാനമേയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. തുടര്‍ന്നും പ്രാര്‍ത്ഥിക്കുക. ദൈവത്തെ സ്തുതിക്കുക. സന്തോഷിക്കുക എന്നു മാത്രമേ തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവരോട് പറയാനുള്ളുവെന്നും ഫ്രാങ്കോ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10ന് കോടതിയില്‍ ഹാജരായ ശേഷം ബിഷപ് ഈ ധ്യാനകേന്ദ്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.

ധ്യാനകേന്ദ്രത്തില്‍ നിന്നും രാവിലെ 9.30 ഓടെപിന്‍ഭാഗത്തുകൂടെ കോടതി മുറിയില്‍ എത്തി. കോടതിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ അദ്ദേഹം ധ്യാനകേന്ദ്രത്തിലേക്ക് പോയി. കളത്തിപ്പടിയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം ധ്യാനകേന്ദ്രത്തില്‍ നിന്നും മറ്റത്തെ കുടുംബവീട്ടിലേക്ക് പോയി. ഇടവക പള്ളിയില്‍ മാതാപിതാക്കളുടെ കുടുംബകല്ലറയില്‍ പ്രാര്‍ത്ഥന നടത്തും.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ ലഡു വിതരണം ചെയ്ത് ആഘോഷിച്ച് അനുകൂലികള്‍. ബിഷപ്പ് കുറ്റവിമുക്തനാകുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് തൃശ്ശൂര്‍ മറ്റത്ത് നിന്നുംവന്ന ബന്ധുക്കള്‍ അറിയിച്ചു. കന്യാസ്ത്രീക്ക് വേണ്ടി കളളക്കഥയുണ്ടാക്കുകയായിരുന്നു. കന്യാസ്ത്രീയെ പിരിച്ചുവിട്ടതില്‍ അവരുടെ ബന്ധുക്കള്‍ ഉണ്ടാക്കിയ കളളക്കഥായാണിതെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ബന്ധു പറഞ്ഞു.

കോടതിക്ക് പുറത്ത് മധുരം വിതരണം ചെയ്തും ദൈവത്തിന് സ്തുതി എന്ന് പറഞ്ഞുമായിരുന്നു ഫ്രാങ്കോയുടെ അനുകൂലികള്‍ ആഘോഷിച്ചത്. ഇത് കളളക്കേസായിരുന്നുവെന്ന് ഉറപ്പുണ്ടായിരുന്നു. കെട്ടിച്ചമച്ച കേസെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന്റെ പ്രതികരണം. അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തമാക്കിയ കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ജലന്തര്‍ രൂപത പത്രക്കുറിപ്പിറക്കി. നാളിതുവരെ അദ്ദേഹത്തിന്റെ നിരപരാധിത്വത്തില്‍ വിശ്വാസിച്ചവര്‍ക്കും അദ്ദേഹത്തിന് വേണ്ട നിയമസഹായം ചെയ്തുകൊടുത്തവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ജലന്തര്‍ രൂപത അറിയിച്ചു.

 

No comments