kerala
ആള്‍മാറാട്ട വിവാദം; കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റി

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. കോളജ് യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിന്നും യൂണിവേഴ്സിറ്റി കൗണ്‍സിലറായി ജയിച്ച എസ്.എഫ്.ഐ പ്രതിനിധി അനഘയ്ക്ക് പകരം വിദ്യാര്‍ഥി നേതാവായ വിശാഖിന്റെ പേരാണ് കോളജ് അധികൃതര്‍ സര്‍വകലാശാലയിലേക്ക് നല്‍കിയത്. നടപടി വിവാദമായതിന് പിന്നാലെ വിശാഖിന്റെ പേര് പിന്‍വലിച്ച് കോളജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാല റജിസ്ട്രിക്ക് ഇ–മെയില്‍ അയച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് സിപിഎമ്മും അന്വേഷണം പ്രഖ്യാപിച്ചു. കോവളം ഏരിയ സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. ഇതിന്റെ ഭാഗമായി യൂണിയന്‍ ഭാരവാഹിത്വത്തില്‍ നിന്നൊഴിവാക്കിയ അനഘയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
