kerala
ആള്‍മാറാട്ട വിവാദം; കേരള സര്‍വകലാശാല തിരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്ക് നീട്ടി വി.സി

കാട്ടാക്കട കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചതായി വൈസ് ചാന്‍സലര്‍. ആള്‍മാറാട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ എല്ലാ കോളജിലും പ്രത്യേക പരിശോധന നടത്തും. സമാനസംഭവങ്ങള്‍ ഉണ്ടോ എന്ന് പ്രിന്‍സിപ്പല്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും അതിനുശേഷം മാത്രം യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നുമാണ് വിസിയുടെ നിലപാട്.
