kerala
15 ദിവസത്തിനകം സുരക്ഷാ അലാറം സ്ഥാപിക്കണം; മെഡി. കോളജുകളില്‍ സുരക്ഷാ ഓഡിറ്റ്

മെഡിക്കല്‍ കോളജുകളില്‍ 5 ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂത്തിയാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. സുരക്ഷാ സംവിധാനം ഉറപ്പാക്കാന്‍ മോക് ഡ്രില്‍ സംഘടിപ്പിക്കണം. സുരക്ഷാ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കണം. സുരക്ഷ സംവിധാനം വര്‍ധിപ്പിക്കാന്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാറം സംവിധാനം സ്ഥാപിക്കണം. സുരക്ഷാ അറിയിപ്പ് നല്‍കുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടന്‍ സ്ഥാപിക്കണമെന്നും മന്ത്രി നിർദേശിച്ചു.
