ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; പാകിസ്ഥാന്‍ ഡ്രോണുകള്‍ വെടിവച്ചിട്ട് ബി.എസ്.എഫ്

പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാന്‍ ഡ്രോണുകള്‍ അതിർത്തി സുരക്ഷാ സേന വെടിവച്ചിട്ടു. വെള്ളിയാഴ്ച രാത്രി ധാരിവാൾ, രത്‌ന ഖുർദ് ഗ്രാമങ്ങളിൽ അതിർത്തി രക്ഷാ സേന പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. അമൃത്സറിലെ ധരിവാള്‍ ഗ്രാമത്തില്‍വെച്ച് രാത്രി ഒന്‍പതു മണിയോടെയാണ് ഡ്രോണ്‍ കണ്ടെത്തുന്നത്. ആളുകളില്ലാതെയെത്തിയ വിമാനങ്ങള്‍ ബി.എസ്.എഫ് വെടിവച്ചിട്ടു.
ഡി.ജെ.ഐ. മാട്രൈസ് 300 ആര്‍.ടി.കെ. എന്ന ക്വാഡ്‌കോപ്റ്റര്‍ വിമാനമാണ് ആദ്യം വെടിവച്ചിട്ടത്. ആകാശത്ത് ചലിക്കാതെ നിലയുറപ്പിക്കാന്‍ സാധിക്കുന്ന ഡ്രോണുകളാണ് ക്വാഡ്‌കോപ്റ്ററുകള്‍. സാധാരാണ ഡ്രോണുകളെക്കാള്‍ മികച്ച വിവരശേഖരണങ്ങള്‍ സാധ്യമാക്കാനാകുമെന്നതാണ് ഇത്തരം ഡ്രോണുകളുടെ സവിശേഷത. രാത്രി ഒമ്പത് മണിയോടെയാണ് ആദ്യ ഡ്രോൺ വെടിവച്ചിട്ടത്.
തൊട്ടുപിന്നാലെ രണ്ടാമത്തെ ഡ്രോണായ രത്തന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്ന് കണ്ടെത്തി. നേരത്തെ കണ്ട അതേ ഇനത്തില്‍പ്പെട്ട ചെറുവിമാനം തന്നെയായിരുന്നു ഇതും. 9.30-ഓടെ ഇതും വെടിവച്ചിട്ടതായി ബി.എസ്.എഫ്. വ്യക്തമാക്കി. രണ്ടാമത് കണ്ടെത്തിയ ഡ്രോണില്‍ 2.6 കിലോ തൂക്കമുള്ള ഹെറോയിനെന്ന് സംശയിക്കുന്ന ഒരു പദാര്‍ഥവും കണ്ടെത്തി.
