kerala
നോട്ട് പിന്‍വലിക്കല്‍ ആശങ്കയുണ്ടാക്കുന്നത്; ധന മന്ത്രി കെ എൻ ബാലഗോപാൽ

രണ്ടായിരം രൂപ നോട്ട് നിരോധിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനം ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുന്ന തീരുമാനമാണ് പുറത്തുവന്നിരിക്കുന്നതെന്നും പെട്ടെന്നെടുക്കേണ്ട തീരുമാനങ്ങളല്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സര്‍ക്കാരിനെതിരെ പ്രതിപക്ഷം തലസ്ഥാനത്ത് നടത്തുന്ന സമരം അര്‍ഥശൂന്യമാണെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും നടക്കുന്നത് അഭിമാനത്തോടെ തല ഉയര്‍ത്തിയാണെന്നും കേരളത്തിന്റെ പ്രതിപക്ഷ നേതാവായാതിനാല്‍ വി.ഡി. സതീശന് തലയില്‍ മുണ്ടിടാതെ നടക്കാമെന്നും മന്ത്രി പറഞ്ഞു.
