kerala
പിണറായി സര്‍ക്കാരിനെ വിചാരണ ചെയ്യും; വി.ഡി. സതീശന്‍

അഴിമതിയും ദുര്‍ഭരണവും കെടുകാര്യസ്ഥതയും മാത്രമുള്ള പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ജനം വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം ജനങ്ങളുടെ മുന്നില്‍ യുഡിഎഫ് അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കാരെയും വര്‍ഗീയവാദികളെയും നിലയ്ക്ക് നിര്‍ത്തിക്കൊണ്ടുള്ള മുന്നേറ്റമാണ് കേരളത്തില്‍ യുഡിഎഫ് നടത്താന്‍ പോകുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത് സതീശന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റൊഴികെ മറ്റെല്ലാ കവാടങ്ങളും തടഞ്ഞാണ് പ്രതിപക്ഷ സമരം പുരോഗമിക്കുന്നത്. ജീവനക്കാരെ അകത്ത് കടത്തിവിടാതിരുന്നത് വാക്കേറ്റത്തിനിടയാക്കി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സെക്രട്ടേറിയറ്റിന്റെ ഗേറ്റിന്റെ പുറത്ത് നില്‍ക്കുകയാണ്
